നടൻ അജു വർഗീസ് ആദ്യമായി നിർമാതാവാകുന്ന ചിത്രമാണ് ലൗ ആക്ഷൻ ഡ്രാമ. നിവിൻ പോളി, നയൻതാര എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഈ ഓണത്തിന് എത്തുന്ന ചിത്രത്തിലൂടെ ധ്യാൻ ശ്രീനിവാസൻ സംവിധായകനായി അരങ്ങേറ്റം കുരിക്കുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ അജു വർഗീസും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിനീത് ശ്രീനിവാസൻ, അജു വർഗീസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട രസകരമായ ഒരു ട്രോൾ തന്റെ ഫേസ്ബുക്ക് പേജിൽ പങ്ക് വെച്ചിരിക്കുകയാണ് അജു വർഗീസ്. ലൗ ആക്ഷൻ ഡ്രാമയുടെ ഫ്ലെക്സ് കുറ്റിക്കാട്ടിൽ മരങ്ങൾക്ക് പിന്നിലായി ആർക്കും കാണാൻ സാധിക്കാത്ത വിധത്തിലാണ് വെച്ചിരിക്കുന്നത്. ട്രോളിനെക്കാൾ രസകരമായിരിക്കുന്നത് അതിന് വന്ന കമന്റുകളാണ്. രസകരമായ കാരണങ്ങളാണ് ഓരോരുത്തരും കണ്ടു പിടിച്ചിരിക്കുന്നത്. മിക്കതിനും അജു വർഗീസ് മറുപടിയും കൊടുത്തിട്ടുണ്ട്. ചില കമന്റുകൾ താഴെ ചേർക്കുന്നു.
താങ്കൾ അങ്ങനെ അല്ല ചിന്തിക്കേണ്ടത്
ഫ്ലക്സ് വയ്ക്കാൻ ഉള്ള സ്ഥലത്ത് മരം ഉണ്ടായിട്ടും അത് മുറിച്ച് മാറ്റാതെ അവിടെ തന്നെ അത് സ്ഥാപിച്ചവനെ പിടിച്ച് പൊന്നാട അണിയിക്കുകയും അനുമോദിക്കുകയും ആണ് വേണ്ടത്
#മരം_ഒരു_വരം
#ഫ്ലക്സ്_വച്ചവനൊപ്പം
സ്നേഹിക്കുമ്പോള്‍ അത് മര തണലിലൊ മരത്തിന്റെ മറവിലൊ വെച്ച് ആവണം അതിന്റെ ത്രില്ല് വേറെയാ അത് ഇങ്ങള്ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ല,,
ഇങ്ങള്ക്ക് സ്നേഹിക്കാന്‍ അറിയില്ലല്ലൊ അഭിനയിക്കാന്‍ അല്ലെ അറിയൂ…
സത്യത്തിൽ ഫ്ലെക്സ് വെക്കുമ്പോൾ അവിടെ അങ്ങനെ മരങ്ങൾ ഒന്നും ഇല്ലായിരുന്നു… ഇത് ഇങ്ങനെ ഒരു ട്രോൾ ഇടാൻ വേണ്ടി ആരും അറിയാതെ അജുവേട്ടൻ തന്നെ രാത്രിയിൽ പ്രേത്യേക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വളർത്തിയെടുത്ത മരങ്ങൾ ആണെന്നതിൽ തർക്കമില്ല…. 😜😜😜😜
നല്ല സ്ഥലത്ത് വച്ചാൽ ആര് അത് എടുത്ത് ട്രോൾ ആക്കില്ല ഇങ്ങനെ ചെയ്താൽ ട്രോളും അപ്പോൾ നാലാൾ കുടുതൽ കാണും എങ്ങനെ എണ്ട് ടെക്നിക്ക് നിർമ്മാതാവിന്റെ ബുദ്ധി കൊള്ളാം