മലയാളത്തിന്റെ പ്രിയനായികമാരിൽ ഒരാളാണ് അനു സിത്താര.അനു സിത്താരയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ ഒരു വ്യക്തി നടത്തിയ മോശം കമന്റ് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.
“നീ ഒന്നും വെള്ളപ്പൊക്കത്തിൽ ചത്തില്ലേ” എന്നായിരുന്നു ഒരാൾ വളരെ മോശം രീതിയിൽ അനു സിത്താരയുടെ പോസ്റ്റിൽ കമന്റ് ചെയ്തത്.ഉടൻ തന്നെ എത്തി അനു സിത്താരയുടെ മറുപടി.”നിന്നെപോലെയുള്ളവർ ജീവിച്ചിരിക്കുമ്പോൾ കാലൻ എന്നെ വിളിക്കുവോ”എന്നായിരുന്നു അനു സിത്താരയുടെ മറുപടി.അനു സിത്താരയുടെ ഈ റിപ്ലേ എന്തായാലും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുകയാണ്.ഒരു സോഷ്യൽ മീഡിയ അക്കൗണ്ടും കുറച്ച് നെറ്റും ഉണ്ടെങ്കിൽ എന്തും ആർക്കും വിളിച്ചു പറയാമെന്ന ഇത്തരം ധാർഷ്ട്യത്തിനുള്ള മറുപടി കൂടിയാണ് അനുവിന്റെ ഈ റിപ്ലേ.