വിവാഹത്തെക്കാൾ വലിയ ആഘോഷങ്ങളാണ് ഇന്ന് പ്രീ വെഡിങ് ഫോട്ടോഷൂട്ടുകൾ. സിനിമയെ പോലും വെല്ലുന്ന രീതിയിലേക്ക് പല വെഡ്ഡിങ് ഷൂട്ട് മാറിക്കഴിഞ്ഞു. ഓരോ ദിവസവും പുതിയ രീതികളിലുള്ള ഫോട്ടോഷൂട്ടുകൾ നാം സോഷ്യൽ മീഡിയയിൽ കൂടി കണ്ടുവരുന്നു. സേവ് ദ് ഡേറ്റ്, വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് എന്നിങ്ങനെ പല തരം ഷൂട്ടുകളുണ്ട്. ഓരോ ദിവസവും പുതിയ ട്രെന്റുകളും സ്റ്റൈലുകളും വെഡ്ഡിങ് ഷൂട്ടിൽ ഇടം പിടിക്കുന്നു.
പിക്സൽ 9 വിശ്വൽ മീഡിയ തയ്യാറാക്കിയ ഈ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ ആകർഷിച്ചിക്കുന്നത്. തലശ്ശേരി ധർമ്മടം ബീച്ചിലായിരുന്നു ഈ ഫോട്ടോഷൂട്ട് ഒരുക്കിയത്.