മലയാള സിനിമയിൽ നിരവധി മികച്ച സിനിമകൾ നിർമിച്ച നിർമാണ കമ്പനികളാണ് മാജിക്ക് ഫ്രെയിംസും അബാം മൂവീസും. ഇരുവരും ഒന്നുചേർന്ന് പുതിയൊരു സംരംഭത്തിന് തുടക്കം കുറിക്കുകയാണ്.
ലിസ്റ്റിൻ സ്റ്റീഫന്റെ ഫേസ്ബുക്ക് പോസ്റ്റ് :
സിനിമ സ്വപ്നമായി കാണുന്നവർക്ക് , സിനിമ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി സിനിമാക്കാർ ഒരുക്കുന്ന ഫിലിം സ്കൂൾ കൊച്ചിയിൽ ആരംഭിക്കുന്നു .പ്രശസ്ത നിർമാതാക്കളായ അബ്രഹാം മാത്യുവിന്റെ അബാം മൂവിസും ലിസ്റ്റിൽ സ്റ്റീഫന്റെ മാജിക്ക് ഫ്രെയിംസും ചേർന്ന് ആരംഭിക്കുന്ന സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമിയിൽ അഡ്മിഷൻ ആരംഭിച്ചു .. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ കോണ്ടക്റ്റ് ചെയ്യുക ..!!