വെറ്ററിനറി ഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കി ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ വധിച്ച തെലങ്കാന പോലീസിന് സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹം. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് കേസിലെ നാല് പ്രതികളും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്.
തെളിവെടുപ്പിന്റെ ഭാഗമായി സംഭവം പുനരാവിഷ്കരിക്കുമ്ബോള് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും തുടര്‍ന്നുണ്ടായ വെടിവെപ്പിലാണ് കൊല്ലപ്പെടുന്നത്. ഡ്രൈവറും മുഖ്യപ്രതിയുമായ ആരിഫ് (24), ലോറി ക്ലീനര്‍മാരായ ജോലു ശിവ (20), ജോലു നവീന്‍ (20), ചിന്തകുണ്ട ചെന്നകേശവലു എന്നിവരെയാണ് തെലുങ്കാന പോലീസ് വെടിവെപ്പില്‍ മരിച്ചത്.ഡോക്ടർ കൊല്ലപെട്ട അതേ റോഡിൽ തന്നെ പ്രതികളും കൊല്ലപ്പെട്ടത് കാവ്യനീതിയായി മാറി
ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവന്നതോടെ തെലുങ്കാന പോലീസിന് അഭിവാദ്യം അര്‍പ്പിച്ചും മറ്റും ജനങ്ങളുടെ പ്രവാഹമാണ്.
ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങള്‍ ട്രോളുകളും പുറത്തുവിട്ടുകഴിഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡിലെ അടിപ്പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് രാജ്യത്തൊട്ടാകെ ഉയര്‍ന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാല് പ്രതികളേയും പോലീസ് പിടികൂടിയിരുന്നു.
കേസില്‍ അടിയന്തിര നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഹൈദരാബാദ് പോലീസിനെതിരെ നിരവധി ആരോപണങ്ങളും ഉയരുകയും സംഭവ സമയം സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.