ബാലതാരമായി ടെലിവിഷൻ പരമ്പരകളിൽ എത്തി പിന്നീട് സിനിമയിലേക്ക് ചേക്കേറിയ താരമാണ് ഇനിയ. നാലാംക്ലാസിൽ പഠിക്കുമ്പോൾ കൂട്ടിലേക്ക് എന്ന സീരിയലിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. 2005 ൽ മിസ്സ് ട്രിവാൻഡ്രം പട്ടം കരസ്ഥമാക്കിയ ഇനിയ പിന്നീട് മോഡലിംഗ് രംഗത്തേക്ക് തിരിഞ്ഞു. ഇതിനു പുറമേ താരം നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പങ്കുവയ്ക്കുകയാണ്. റിലയൻസ് ട്രെൻഡ്സിന്റെ സ്പോർട്സ് വെയർ ധരിച്ചാണ് ഇനിയ ഫോട്ടോഷൂട്ടിൽ ഉള്ളത്.