മോഹൻലാൽ നായകനായി എത്തിയ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന ഇന്ന് തിയറ്ററുകളിൽ റിലീസ് ചെയ്യുകയുണ്ടായി.ആദ്യ ഷോ മുതൽ തിയറ്ററുകളിൽ ഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.ഏറെകാലത്തിന് ശേഷം മോഹൻലാൽ കോമഡി പരിവേഷമുള്ള കഥാപാത്രമായി എത്തുമ്പോൾ കുടുംബ പ്രേക്ഷകർക്ക് ആഘോഷിക്കാനുള്ള വകയെല്ലാം ചിത്രത്തിൽ സംവിധായകർ ഒരുക്കിയിട്ടുണ്ട്.
ചിത്രത്തിന്റെ വിജയാഘോഷം ഇപ്പോൾ മോഹൻലാലിന്റെ പുതിയ ചിത്രമായ ബിഗ് ബ്രദറിന്റെ ലൊക്കേഷനിൽ നടന്നിരിക്കുകയാണ്. സിദ്ദിഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇൻഡസ്ട്രിയൽ ഹിറ്റ് ആയി മാറിയ ലൂസിഫറിന് ശേഷം മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന.
നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവർ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്.യുവനടി ഹണി റോസാണ് ചിത്രത്തിൽ നായികയായെത്തുന്നത്.ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്.