പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസൻസ് .9 എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസ് ചിത്രത്തിൻറെ സഹ നിർമാതാക്കളിൽ ഒരാൾ ആണ്.സച്ചിയാണ് തിരക്കഥ.
ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.
ഇപ്പോൾ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.പ്രിത്വിയുടെ താടിയുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ‘രണ്ട് മാസമായി വീട്ടിൽ നിന്ന് പോയ ഈ താടിക്കാരനെ മിസ് ചെയ്യുന്നു’ എന്ന് പോസ്റ്റ് ചെയ്യുകയുണ്ടായി.ഇതിൽ നടൻ ജയസൂര്യ കുറിച്ച കമന്റ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തി.ടാ താടി കുരങ്ങാ എന്നാണ് ജയസൂര്യ ചിത്രത്തിന് താഴെ കമന്റ് കുറിച്ചത്.ഇതിന് മറുപടിയായി ഒന്ന് കൂടണ്ടേ എന്നാണ് പൃഥ്വിരാജ് റിപ്ലൈ ചെയ്തിരിക്കുന്നത്. എന്തായാലും ഇരുവരുടെയും റിപ്ലേകൾ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരിക്കുകയാണ്.
ഡ്രൈവിംഗ് ലൈസൻസിന് വേണ്ടിയാണ് പൃഥ്വിരാജിന്റെ ഈ താടി ലുക്ക്.ചിത്രത്തിൽ കാറുകളോട് ഭ്രമമുളള ഒരു സൂപ്പർ താരമായാണ് പൃഥ്വിരാജ് എത്തുന്നത്.പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് ഹരീന്ദ്രൻ എന്നാണ്.സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ദീപ്തി സതിയാണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ നായിക. സുരാജിന്റെ നായികയായി മിയയും എത്തുന്നു.വെഹിക്കിൾ ഇൻസ്പെക്ടറുടെ വേഷത്തിലാണ് സുരാജ് ചിത്രത്തിൽ അഭിനയിക്കുന്നത്.
ജീൻ പോളും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്ന് ആണ്.ചിത്രം ഡിസംബർ 20ന് തിയറ്ററുകളിൽ എത്തും.