റെജിഷാ വിജയൻ,നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് സ്റ്റാന്റ് അപ്പ്.വിധു വിൻസെന്റ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേർന്ന് ആണ് ചിത്രം നിർമ്മിക്കുന്നത്.ഉമേഷ് ഓമനക്കുട്ടൻ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലർ ഇന്നലെ മെഗാസ്റ്റാർ മമ്മൂട്ടി പുറത്ത് വിട്ടു.കൊച്ചി അവന്യൂ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ മമ്മൂട്ടിയും പങ്കെടുത്തു.ചടങ്ങിൽ എത്തിയ മമ്മൂട്ടിയുടെ ലുക്ക് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ചിത്രത്തിന്റെ ട്രെയിലർ കാണാം