മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡചിത്രം മാമാങ്കം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 12 ന് തീയേറ്ററുകളിലെത്തും. 55 കോടിയോളം മുതൽമുടക്കിൽ എം പദ്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി ആണ് ചിത്രം നിർമ്മിക്കുന്നത്. ശങ്കർ രാമകൃഷ്ണൻ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്ലൻ എന്നിവരും നിർണ്ണായകമായ വേഷങ്ങളിൽ എത്തുന്നുണ്ട്. മാമാങ്കം ഓഡിയോ ലോഞ്ചില്‍ സംവിധായകന് ഹരിഹരന് പറഞ്ഞ വാക്കുകള്‍ ഇപ്പോൾ വൈറലാവുകയാണ്. മലയാള സിനിമയും അഭിനേതാക്കളും മത്സരിക്കുന്നത് ലോകസിനിമയോടാണ്, മമ്മൂട്ടി മത്സരിക്കുന്നത് ഷാരൂഖാനോടല്ല, ടോം ക്രൂയിസിനോടാണ്, ആ മത്സരത്തില്‍ അദ്ദേഹം പരാജയപ്പെടുകയില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.ഇപ്പോൾ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി.
ഹരിഹരന് സാര്‍ എന്നോടുള്ള സ്നേഹം കൊണ്ടുപറഞ്ഞതാണ്, ഞാന്‍ ടോം ക്രൂസിനെ കണ്ടിട്ടുപോലുമില്ല. ഇതൊരു ഓട്ടമത്സരമല്ലല്ലോ ഒന്നാം സ്ഥാനം നേടാന്‍. മാത്രമല്ല ടോം ക്രൂസ് ഈ വടക്കാന്‍ വീരഗാഥ, പഴശിരാജ പോലുള്ള സിനിമകളില്‍ അഭിനയിക്കുന്നുമില്ല. അതുകൊണ്ട് അദ്ദേഹത്തോട് മത്സരിക്കേണ്ട കാര്യമില്ല.
നമ്മള് നമ്മളോടു തന്നെ മത്സരിച്ച് ഒന്നാമതെത്തുക എന്നതാണ് പറയാനുളളത്. സിനിമാ അഭിനയം എന്നു പറയുന്നത് മത്സരമോ ഓട്ടമോ അല്ല. നമ്മളാല്‍ കഴിയുന്ന തരത്തില്‍ കഴിവനുസരിച്ച് നന്നായി അഭിനയിക്കുക, അത് ഞാന്‍ എന്നെക്കൊണ്ട് ആവുന്ന വിധത്തില്‍ ചെയ്യുന്നുണ്ട്.’-ഇങ്ങനെയാണ് മമ്മൂട്ടി ഇതിനോട് പ്രതികരിച്ചത്. പറഞ്ഞു.മാമാങ്കം ആദരരാവിന്റെ വേദിയിലായിരുന്നു മമ്മൂട്ടി ഇത് തുറന്നു പറഞ്ഞത്.