പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് വിമൽ. അദ്ദേഹമിപ്പോൾ ബഹുഭാഷാ ചിത്രമായ കർണന്റെ പണിപ്പുരയിലാണ്. വിക്രം നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏതാണ്ട് പൂർത്തിയായ കഴിഞ്ഞു. പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് വിമൽ. മലയാളത്തിലെ പ്രിയപ്പെട്ട സൂപ്പര്‍ താരം നായകനാകുന്ന സിനിമയുടെ പേര് ധർമരാജ്യ എന്നാണെന്ന് ഫെയ്സ്ബുക്കിൽ പങ്കു വച്ച കുറിപ്പിലൂടെ വിമൽ അറിയിച്ചു.
വിമലിന്റെ കുറിപ്പ്
തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമിക്ക് സമര്‍പ്പണം. തിരുവിതാംകൂര്‍ രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ ചരിത്രത്തില്‍ നിന്നും ഒരു നായക കഥാപാത്രം പുനര്‍ സൃഷ്ടിക്കപ്പെടുന്നു..മലയാളത്തിലെ പ്രിയപ്പെട്ട സൂപ്പര്‍ താരം ആ കഥാപാത്രമാകുന്നു. ധര്‍മരാജ്യ. VIRTUAL PRODUCTION ന്റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ…. മലയാളം,ഹിന്ദി,തമിഴ്,തെലുഗു ഭാഷകളിലാണ് ചിത്രം നിര്‍മിക്കുക. ശ്രീ പത്മനാഭന് പ്രാര്‍ത്ഥനകളോടെ