നടി ആക്രമിക്കപ്പെട്ട കേസിൽ സിദ്ദിക്കും ഭാമയും കൂറുമാറിയതിൽ പ്രതികരിച്ചുകൊണ്ട് ഇന്നലെ രേവതി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ തന്റെ പ്രതികരണങ്ങൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയാണ് രമ്യ നമ്പീശനും റിമ കല്ലിങ്കലും. കൂറുമാറിയ വ്യക്തികളുടെ പേരെടുത്ത് പരാമർശിച്ചുകൊണ്ട് ആയിരുന്നു ഇവർ വിമർശനങ്ങൾ നടത്തിയത്.
റിമ കല്ലിങ്കലിന്റെ വാക്കുകൾ:
ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ള അവസാന സമയത്ത് ചില സഹപ്രവര്‍ത്തകര്‍ അവള്‍ക്കെതിരെ തിരിഞ്ഞത് കടുത്ത ദുഃഖമുണ്ടാക്കുന്നതാണ്. ഇപ്പോള്‍ കൂറുമാറിയ സ്ത്രീകളും സിനിമാ വ്യവസായത്തിന്റെ അധികാര ശ്രേണിയില്‍ യാതൊരു സ്ഥാനവുമില്ലാത്ത ഇരകളാണ്. എന്നിട്ടുപോലും അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഇതുവരെ ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ദിഖ്, ഭാമ എന്നിവരാണ് കൂറുമാറിയവര്‍. കേട്ടത് സത്യമാണെങ്കില്‍ എന്തൊരു നാണക്കേടാണിത്.
രമ്യയുടെ വാക്കുകൾ:
സത്യം വേദനിപ്പിക്കും, എന്നാൽ ചതി? നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോൾ അതിയായ വേദന തോന്നുന്നുവെന്ന് രമ്യാ നമ്പീശൻ പ്രതികരിച്ചു. കൂറുമാറി എതിരാകുന്ന ദൃക്സാക്ഷികളെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട് പക്ഷേ അതിജീവിത അവരുടെ അടുപ്പക്കാരിയാകുമ്പോൾ എങ്ങിനെ ചതിക്കാൻ തോന്നുന്നു. ഈ പോരാട്ടം യാഥാർഥമാണ്, സത്യം ജയിക്കും. അതിജീവിതയ്ക്ക് വേണ്ടിയും എല്ലാ സ്ത്രീകൾക്ക് വേണ്ടിയും പോരാട്ടം തുടരും..