കേരള ജനത ഒറ്റക്കെട്ടായി നേരിട്ട പ്രളയത്തെ ആസ്പദമാക്കി ജയരാജ് ഒരുക്കുന്ന ചിത്രമാണ് രൗദ്രം 2018′ . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങി.ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമായ രൗദ്രം 2018 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടന് ടൊവീനോ തോമസ് ആണ് പുറത്തു വിട്ടത്.പ്രളയകാലത്ത് മധ്യതിരുവിതാംകൂറില്‍ നടന്ന യഥാര്‍ഥ സംഭവങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം.കുട്ടനാട് വെള്ളത്തില്‍ മുങ്ങിയിട്ട് 30 ദിവസം എന്ന കുറുപ്പ് പോസ്റ്ററിൽ കാണാൻ സാധിക്കും.
പ്രളയകാലത്ത് മലയാളികളുടെ കൂടെ ഉണ്ടായിരുന്ന വ്യക്തിയാണ് ടോവിനോ തോമസ്.പ്രളയ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കെടുത്ത ഒരാളെന്ന നിലയില്‍,ഏറ്റവും വലിയ പരീക്ഷണകാലഘട്ടത്തിലും മലയാളി സമൂഹം കാഴ്ച്ചവച്ച ധൈര്യത്തെയും ശക്തിയേയും കൂട്ടായ്മയേയും അഭിനന്ദിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുകയാണെന്നും കുറിച്ചുകൊണ്ടാണ് താരം പോസ്റ്റർ പങ്കുവെച്ചത്.