കസ്തൂരിമാൻ എന്ന പരമ്പരയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് റബേക്ക സന്തോഷ്. കാവ്യ എന്ന കഥാപാത്രത്തെയാണ് താരം പരമ്പരയിൽ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം താരം പങ്കുവച്ച ചിത്രങ്ങളും വർണനകളും ഏറെ വൈറലായിരുന്നു. റബേക്ക സീരിയലിൽ ഭാര്യയായാണ് വേഷമിടുന്നത് എങ്കിലും ജീവിതത്തിൽ ഒരു കാമുകിയാണ്. ശ്രീജിത് വിജയനെന്ന സംവിധായകനാണ് കാമുകൻ. ഇപ്പോൾ ശ്രീജിത്തിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിക്കുകയാണ്.
‘നീ ഇത് അറിയണം, നിന്റെ കൂടെയുള്ളപ്പോഴാണ് ഞാൻ ഏറ്റവും സന്തോഷവതി..; റെബേക്ക പോസ്റ്റിനൊപ്പം കുറിച്ചു. താൻ പ്രണയത്തിലാണെന്ന് പറയുന്ന താരം ഇടയ്ക്കിടയ്ക്ക് കാമുകനൊപ്പം ഉള്ള ചിത്രങ്ങളുമായി എത്താറുണ്ട്. പ്രിയതമന്റെ പിറന്നാൾ ദിനത്തിലും പ്രണയം തുറന്നു പറഞ്ഞതിന്റെ വാർഷിക ദിനത്തിലും താരം ഇക്കാര്യം കുറിച്ചിരുന്നു. തങ്ങൾ പ്രണയത്തിൽ ആയിട്ട് നാലു വർഷം പിന്നിട്ടു എന്ന് താരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി വ്യക്തികളാണ് രംഗത്ത് എത്തിയിരിക്കുന്നത്.