മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ജിത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് റോഷന് ബഷീര്‍. ചിത്രത്തില്‍ വരുണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് റോഷന് ആയിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ റോഷന്റെ വിവാഹ വാര്‍ത്ത പുറത്തു വരികയാണ്.
ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. വധുവുമൊത്തുള്ള ചിത്രവും താരം പങ്കു വെച്ചിട്ടുണ്ട്. സെലിബ്രിറ്റികള്‍ അടക്കം നിരവധി പേരാണ് റോഷന് ആശംസയുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.
വധുവായ ഫര്‍സാന എല്‍എല്‍ബി കഴിഞ്ഞിരിക്കുകയാണ് , മാത്രമല്ല മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അമ്മാവൻറെ പേരക്കുട്ടിയാണ് ഫര്‍സാന. പ്രണയ വിവാഹമല്ല ഇതെന്നും ഇരു വീട്ടുകാരും ചേര്‍ന്ന് വിവാഹം തീരുമാനിക്കുകയായിരുന്നു എന്നും റോഷന് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. താരത്തിന്റെ സഹോദരിയുടെ സുഹൃത്ത് കൂടിയാണ് ഫര്‍സാന. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച ശേഷം ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് താരം അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 16 -8- 2020 എന്നാണ് താരം ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്, ലോക്ഡൗണ്‍ ആയതിനാല്‍ കുറച്ച് ആളുകള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളു.
ു