മലയാള സിനിമയിലെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായ
മരയ്ക്കാർ റിലീസിന് തയ്യാറെടുക്കുന്ന സമയത്തായിരുന്നു ഇന്ത്യയിൽ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. അഞ്ചു ഭാഷകളിൽ ആയി അൻപതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാർ. മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ, ബാബുരാജ്, മാമുക്കോയ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മരക്കാർ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ്. ഇപ്പോൾ സിനിമ മാർച്ച് 26ന് റിലീസ് ചെയ്യാൻ സാധിക്കാത്തതിൽ ഒരേസമയം സന്തോഷവും സങ്കടവും ഉണ്ടെന്ന് തുറന്ന് പറയുകയാണ് സഹ നിർമാതാവ് റോയ് സി ജെ
റോയ് സി ജെയുടെ ഫേസ്ബുക്ക് പോസ്റ്റ് :
‘ഇതിനെ ഭാഗ്യമെന്നോ യാദൃച്ഛികമെന്നോ പറയാം . ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ ആന്റണി പെരുമ്ബാവൂരിനൊപ്പം ഞാന്‍ കൂടി ഭാഗമാണ്. ജോലികളെല്ലാം പൂര്‍ത്തിയായിരുന്ന ചിത്രം നിശ്ചയിച്ചതുപ്രകാരം മാര്‍ച്ച് 26ന് റിലീസ് ചെയ്യാന്‍ കഴിയാതെ വന്നതില്‍ എനിക്കു ദു:ഖമുണ്ട്.
അതേസമയം സന്തോഷവുമുണ്ട്. കാരണം കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തീയേറ്ററുകള്‍ വൈകാതെ പൂട്ടിയിരുന്നു. ഇതിനെയാണ് ഒരേസമയം സന്തോഷത്തിലും ദു:ഖത്തിലുമെന്ന് പറയുക’ റോയ് സി ജെ കുറിച്ചു.