മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരമാണ് ശരണ്യ ആനന്ദ്. നെഗറ്റീവ് കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ താരത്തിന് യാതൊരു മടിയുമില്ല. ഇപ്പോൾ താൻ നെഗറ്റീവ് കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിനെപറ്റി മനസ്സു തുറക്കുകയാണ് താരം. വില്ലത്തി ആയാൽ ആളുകൾ കുറ്റം പറയും എന്നത് ഉറപ്പാണ് എങ്കിലും അത് ആരാധകർ നൽകുന്ന ആദരവായി താൻ കണക്കാക്കും എന്നും താരം പറയുന്നു.
ഒരു അഭിമുഖത്തിൽ താരം നൽകിയ വെളിപ്പെടുത്തലുകൾ ഇപ്പോൾ വൈറലാവുകയാണ്. മലയാളത്തിലെ പ്രമുഖ നടന്മാരായ മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും അനുഗ്രഹം വാങ്ങിച്ചു കൊണ്ട് അഭിനയ ജീവിതം ആരംഭിച്ച കഥയാണ് താരം ഇപ്പോൾ തുറന്നു പറയുന്നത്.
ശരണ്യയുടെ വാക്കുകൾ:
1971 ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന ചിത്രത്തില്‍ ചെറിയ മിലിറ്ററി നഴ്സിന്റെ വേഷമാണ് ഞാന്‍ ചെയ്തത്. ആ കഥാപാത്രം ചെയ്യുന്ന സമയത്ത് ലാലേട്ടന്റെ കൂടെയാണ് കോംപീനേഷന്‍ സീന്‍ എന്ന് മാത്രമേ എന്നോട് പറഞ്ഞുള്ളു. പിന്നെ ഒന്നും നോക്കിയില്ല. ലാലേട്ടന്റെയോ മമ്മൂക്കയുടെയോ ഒരു അനുഗ്രഹം മതി പിന്നെ ലൈഫ് സെറ്റാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് പിന്നെ ഞാനൊന്നും നോക്കിയില്ല. അതിന് മുന്‍പ് മമ്മൂക്കയുടെ കൂടെ നാന ഫോട്ടോഷൂട്ട് നടത്തിയിരുന്നു. പന്ത്രണ്ട് പുതുമുഖങ്ങള്‍ക്ക് ഇടയില്‍ മമ്മൂക്ക നില്ക്കുന്നു. അവരില്‍ ഒരാളായി ഞാനും ഉണ്ട്. അന്ന് ഞാന്‍ മമ്മൂക്കയുടെ കൂടെ ഫോട്ടോ എടുക്കാന്‍ ആഗ്രഹിച്ച് നിന്ന കഥ പറഞ്ഞിരുന്നു. പഠിക്കുന്ന സമയത്ത് മമ്മൂക്കയുടെ ഒരു സിനിമയുടെ ഷൂട്ടിങ് കാണാന്‍ പോയി. അദ്ദേഹത്തിനൊപ്പം ഒരു സെല്‍ഫി എടുക്കാന്‍ കുറേ നേരം കാത്തിരുന്നു.
ഒരു സെല്‍ഫി എടുക്കാന്‍ ഇത്രയ്ക്ക് ബുദ്ധിമുട്ടാണെന്ന കാര്യം നമ്മള്‍ക്ക് അറിയില്ലല്ലോ. സ്കൂളില്‍ നിന്ന് വിശന്ന് തളര്‍ന്ന് സാധാരണ ജനങ്ങള്‍ക്കൊപ്പം മണിക്കൂറുകളോളമാണ് ഞാന്‍ കാത്ത് നിന്നത്. പിന്നെ ഞങ്ങള്‍ പോവുകയായിരുന്നു. അന്ന് ഞാന്‍ തീരുമാനിച്ചു, മമ്മൂക്കയുടെ കൂടെ ഒരു സെല്‍ഫി എടുക്കുമെന്ന്. പക്ഷേ അത് ഫോട്ടോഷൂട്ടിലാണെന്ന് കരുതിയില്ല. അന്ന് ഞാന്‍ മമ്മൂക്കയോട് അനുഗ്രഹം വാങ്ങിയിരുന്നു.
അങ്ങനെ ലാലേട്ടന്റെയും മമ്മൂക്കയുടെയും അനുഗ്രഹം ഞാന്‍ സ്വന്തമാക്കി. എന്റെ സിനിമയും തുടങ്ങി. കുറേ സിനിമകള്‍ എനിക്ക് വന്ന് തുടങ്ങി. 1971 ബിയോണ്ട് ബോര്‍ഡേഴ്സിന് ശേഷം അച്ചായന്‍സ് എന്ന സിനിമ ചെയ്തു. മൂന്നാമത്തെ ചിത്രം ആകാശമിട്ടായി, ചങ്ക്സ്, എന്നിങ്ങനെ കുറേ സിനിമകള്‍ ചെയ്തു. ഇതിലെല്ലാം ഒരുപോലത്തെ വേഷങ്ങളായിരുന്നു കിട്ടിയത്. അതുകൊണ്ട് പെര്‍ഫോമന്‍സ് ചെയ്യാന്‍ പറ്റുന്ന കഥാപാത്രം വേണമെന്ന് എനിക്ക് തോന്നി. അങ്ങനെ തിരഞ്ഞെടുത്ത വേഷമാണ് ചാണക്യതന്ത്രത്തിലേത്. ചിത്രത്തില്‍ എസ്ഐ മീര എന്ന പേരില്‍ ശക്തമായൊരു കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്’.