ഭ്രമണം സീരിയലിൽ രവിശങ്കർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് ശരത്. സീരിയലിലെ വൈറലായ ട്രോൾ തന്നെ ഏറെ വേദനിപ്പിച്ചു എന്ന് ഇപ്പോൾ തുറന്നു പറയുകയാണ് താരം. സീരിയലിൽ ഒരു വില്ലൻ ചുവയുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ശരത് വെടിയേറ്റ് മരിക്കുന്ന സീൻ ആണ് ട്രോളന്മാർ ആഘോഷിച്ചത്. ആദ്യത്തെ നാലഞ്ചു ദിവസം ട്രോളുകൾ വളരെ രസകരമായി തോന്നിയെങ്കിലും പിന്നീട് ആഘോഷങ്ങൾ കൂടിക്കൂടി വന്നപ്പോൾ അത് തനിക്ക് ഏറെ ബുദ്ധിമുട്ടായി എന്ന് താരം പറയുന്നു. ഇത്രയും മോശമായിരുന്നോ തന്റെ കഥാപാത്രം എന്ന ചിന്ത ശരത്തിൽ ഉണ്ടായി.
ട്രോളുകൾ തമാശകൾ കടന്ന് പേഴ്സണൽ ഹരാസ്മെന്റിലേക്ക് വരെ എത്തി. മൂന്നിലും ഏഴിലും പഠിക്കുന്ന രണ്ട് പെൺമക്കളാണ് ശരത്തിനുള്ളത്. അവരുടെ കാര്യം ഓർത്തിട്ടാണ് തനിക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടായതെന്നും ശരത്ത് പറയുന്നു. ഒടുവിൽ ആരെങ്കിലും ട്രോളുകളെ പറ്റി ചോദിച്ചാൽ അതൊക്കെ അച്ഛന്റെ പ്രൈവറ്റ് കാര്യങ്ങൾ ആണ് ഞങ്ങളോട് അതേപ്പറ്റി ചോദിക്കേണ്ട എന്നു പറയുവാൻ മക്കൾക്ക് ക്ലാസ് എടുക്കേണ്ട വരെ വന്നു എന്നും താരം പങ്കുവയ്ക്കുന്നു.