യുവനടൻ സെന്തിൽ കൃഷ്ണ വിവാഹിതനായി.ഇന്നാണ് വിവാഹ ചടങ്ങുകൾ നടന്നത്.കോഴിക്കോട് സ്വദേശിനി അഖിലയാണ് വധു.ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.ഇതിന്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നുണ്ട്. നിരവധി ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടാണ് സെന്തിൽ കൃഷ്ണ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.
വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതിയാണ് സെന്തിലിന്റെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രം.ചിത്രത്തിലെ നായക വേഷം സെന്തിലിന് നിരവധി പ്രശംസകൾ സമ്മാനിച്ചു.ആഷിക് അബു സംവിധാനം ചെയ്ത വൈറസിലും ഒരു പ്രധാന കഥാപാത്രത്തെ സെന്തിൽ അവതരിപ്പിച്ചിരുന്നു.