മലയാള സിനിമയുടെയും ഇന്ത്യൻ സിനിമയുടേയും പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. ഇപ്പോൾ നടൻ മോഹൻലാലിനെ കുറിച്ച് ഉച്ച സംവിധായകൻ ശാന്തിവിള ദിനേശൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബംഗ്ളാവിൽ ഔത എന്ന ചിത്രത്തിന്റെ സംവിധായകൻ ആണ് ദിനേശൻ.
അദ്ദേഹത്തിൻറെ വാക്കുകൾ ചുവടെ :
യുവ താരങ്ങളാണ് മലയാളസിനിമ ഭരിക്കുന്നത് എന്നു പറയുന്നത് വെറുതെയാണ് . രണ്ടുമാസത്തെ ഡേറ്റ് അനുവദിച്ചു എന്നുപറഞ്ഞ് മഞ്ഞ മോഹൻലാൽ ഒരു ലെറ്റർ പാഡിൽ ഒപ്പിട്ട് തന്നാൽ നിങ്ങൾക്ക് കിട്ടും 14 കോടി. മലയാളത്തിലെ മറ്റൊരു താരത്തിന് പോലും ഇത്രയും മൂല്യം ഇല്ല . അങ്ങനെയിരിക്കെ യുവ താരങ്ങളാണ് മലയാളം സിനിമ ഭരിക്കുന്നത് എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും. മലയാളസിനിമ ഭരിക്കുന്നത് മോഹൻലാലാണ്. തീയേറ്ററിൽ പരാജയം ആയാൽ പോലും ഒരു മോഹൻലാൽ ചിത്രത്തിന്റെ നിർമാതാവ് പോലും കഷ്ടപ്പാട് സഹിക്കില്ല. ഉദാഹരണമായി അവസാനം റിലീസ് ആയ മോഹൻലാൽ ചിത്രം ബിഗ് ബ്രദർ തിയേറ്ററിൽ പരാജയമായി എങ്കിലും മുഴുവൻ ബിസിനസ്സിൽ നിർമ്മാതാവിന് ലാഭം നൽകിയ ചിത്രമാണ് അത്, അദ്ദേഹം പറഞ്ഞു
അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മലയാളസിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളും മോഹൻലാലിൻറെ പേരിലാണ് എന്നുള്ളതും ഈ വാക്കുകൾക്ക് ആക്കം കൂട്ടുന്നു .മലയാള സിനിമയിലെ ആദ്യത്തെ 50 കോടിയും 100 കോടിയും 150 കോടിയും നേടിയത് മോഹൻലാൽ ചിത്രങ്ങൾ ആണ് എന്നുള്ളത് ഏതൊരു പ്രേക്ഷകനും അറിവുള്ള കാര്യമാണ്. ഇനി റിലീസ് ആകാൻ പോകുന്ന മരക്കാർ അറബിക്കടലിൻറെ സിംഹവും മറ്റൊരു ഒരു ഇൻഡസ്ട്രിയൽ ഹിറ്റ് തന്നെയാണ് ഉദ്ദേശിക്കുന്നത്.