മികച്ച സീരിയലുകൾ മലയാളികളുടെ മനസ്സിലേക്ക് എത്തിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. വാനമ്പാടി എന്ന സൂപ്പർഹിറ്റ് സീരിയൽ അവസാനിച്ചതോടെ സാന്ത്വനം എന്ന അടുത്ത പരമ്പര ആരംഭിച്ചിരിക്കുകയാണ്. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമാ-സീരിയൽ രംഗങ്ങളിൽ തിളങ്ങി നിന്നിരുന്ന ഒരു താരമായിരുന്നു ചിപ്പി. നിർമ്മാതാവ് രഞ്ജിത്തിനെ വിവാഹം കഴിച്ച് സിനിമാരംഗം വിട്ട ചിപ്പി വീണ്ടും മിനിസ്ക്രീൻ പരമ്പരയിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സാന്ത്വനത്തിലൂടെ.
എന്നാൽ ഈ പരമ്പരയിൽ ചിപ്പിയുടെ സഹോദരനെ അവതരിപ്പിക്കുന്ന സജിൻ ടിപി യഥാർത്ഥത്തിൽ ആരാണെന്ന് അറിയുന്ന പ്രേക്ഷകർ ഇപ്പോൾ ഞെട്ടിയിരിക്കുകയാണ്. പരമ്പരയിൽ ചിപ്പിയുടെ സഹോദരനായി എത്തുന്ന ശിവയെ അവതരിപ്പിക്കുന്നത് തൃശൂർ അന്തിക്കാട്ട് കാരനായ സജിൻ ടിപിയാണ്. പുതുമുഖ താരം കൂടിയാണ് സജിൻ. പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമ സീരിയൽ താരമയ ഷഫ്ന ആണ് സജിന്റെ ഭാര്യ. ബാലതാരമായി തന്നെ സിനിമയിലേക്ക് അരങ്ങേറിയ താരം കൂടിയാണ് ഷഫ്ന.