നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ വിവാഹിതനായി.അടുത്ത സുഹൃത്തായ സുജിനാ ശ്രീധരനെയാണ് താരം വിവാഹം കഴിച്ചത്.
നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും മൂന്ന് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത വ്യക്തിയാണ് സിദ്ധാർത്ഥ്. സംവിധായകൻ ഭരതന്റേയും നടി കെ പി എ സി ലളിതയുടെയും മകൻ കൂടിയാണ് സിദ്ധാർത്ഥ് ഭരതൻ.
2015ൽ നടന്ന കാർ അപകടത്തിൽ ഗുരുതരമായി സിദ്ധാർത്തിന് പരിക്കേറ്റിരുന്നു.പിന്നീട് തിരിച്ചുവന്ന അദ്ദേഹം സിനിമയിൽ അഭിനയിക്കുകയും സിനിമ സംവിധാനം ചെയ്യുകയും ചെയ്തു.കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ വർണ്യത്തിൽ ആശങ്കയാണ് സിദ്ധാർഥ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.