അഭിനയ രംഗത്ത് നിന്നും രാഷ്ട്രീയത്തിലേക്കെത്തിയ തലൈവി ജയലളിതയുടെ ജീവിത കഥ പറയുന്ന തലൈവി ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. A L വിജയ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ കങ്കണ റണൗട്ടാണ് തലൈവിയായി എത്തുന്നത്. അണിയറപ്രവർത്തകർ പുറത്ത് വിട്ട ഫസ്റ്റ് ലുക്കിൽ രണ്ടു വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് കങ്കണ എത്തുന്നത്.
ജയലളിതയുടെ കരിയറിന്റെ തുടക്കക്കാലം കാണിക്കുന്ന ആദ്യ ഗെറ്റപ്പിന് ശേഷം രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പിലെ ഗെറ്റപ്പാണ് പിന്നീട് കാണിക്കുന്നത്. ഗംഭീര പ്രതികരണമാണ് ഫസ്റ്റ് ലുക്കിന് ലഭിക്കുന്നത്. വിഷ്ണു വർദ്ധൻ ഇദുരി, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 2020 ജൂൺ 26ന് തീയറ്ററുകളിലെത്തും.