വിജയ്-അറ്റ്ലീ കൂട്ടുകെട്ടിലെ മൂന്നാമത്തെ ചിത്രത്തിന് ബിഗിൽ എന്ന് പേരിട്ടു.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.വിജയ്യുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്ത് വിട്ടത്.തെറി,മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം വിജയും അറ്റ്ലീയും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ദളപതി 63.ആദ്യ രണ്ടു ചിത്രങ്ങളും ഹിറ്റാക്കിയ ഈ കൂട്ടുകെട്ടിൽ പിറക്കുന്ന ദളപതി 63ക്ക് വലിയ പ്രതീക്ഷയാണ് പ്രേക്ഷകർ നൽകുന്നത്.വനിതാ ഫുട്ബോള്‍ ടീമിനെ പരിശീലിപ്പിക്കാനായി എത്തുന്ന കോച്ചായിട്ടാണ് വിജയ് ചിത്രത്തിലെത്തുന്നത്.
എ ആർ റഹ്മാൻ ആണ് സംഗീതം.ചിത്രത്തിൻറെ സാറ്റലൈറ്റ് റൈറ്റ്സ് ഇപ്പോൾ വിറ്റുപോയി എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ . സൺ ടിവി ആണ് ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയാകുന്നതിനു മുൻപുതന്നെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയത് എന്നാണ് ലഭിക്കുന്ന സൂചനകൾ. ഏകദേശം 28 കോടിയോളം രൂപക്കാണ് സൺ ടിവി സംരക്ഷണാവകാശം സ്വന്തമാക്കിയത് . വിജയുടെ മുൻ ചിത്രമായ സർക്കാർ നിർമ്മിച്ചത് സൺ ടിവി തന്നെയായിരുന്നു.