അഭിനേതാവ്, ഗായകൻ, സംവിധായകൻ എന്നീ രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. താരത്തിന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിൽ പ്രണവ് മോഹൻലാൽ ആണ് നായകനായി എത്തുന്നത്. ചിത്രത്തിൽ നായിക ആയി എത്തുന്നത് കല്യാണി പ്രിയദർശൻ ആണ്.ഹൃദയം എന്നാണ് ചിത്രത്തിന്റെ പേര്.ദർശന രാജേന്ദ്രൻ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പണ്ട് മോഹൻലാലിനെ പരിചയപ്പെട്ട സംഭവം ഓർത്തെടുക്കുകയാണ് വിനീത് ശ്രീനിവാസൻ ഇപ്പോൾ. പ്രിയദർശൻ സംവിധാനം ചെയ്ത കാലാപാനി എന്ന ചിത്രത്തിലെ ലൊക്കേഷനിൽ വച്ച് ലാൽ അങ്കിളിന്റെ പിറന്നാൾ ആഘോഷം നടക്കുകയായിരുന്നു. ഞാനും അവിടെയുണ്ടായിരുന്നു .എനിക്ക് അവിടെവച്ച് ലാലേട്ടനെ കണ്ട് ഒന്ന് സംസാരിക്കണം എന്ന് തോന്നി. എന്നാൽ എൻറെ ആഗ്രഹം ഞാൻ ആരോടും പറഞ്ഞില്ല അച്ഛനോട് പോലും പറഞ്ഞില്ല. ആ ആഗ്രഹം ഉള്ളിൽ തന്നെ കിടന്നു
എന്നാൽ ഭക്ഷണം കഴിച്ചു കഴിഞ്ഞു കൈ കഴുകി കൊണ്ടിരുന്ന ലാലങ്കിൾ ‘നീയെന്താടാ എന്നെ കണ്ടിട്ട് ഒരു ഹലോ പോലും പറയാതെ ഇരിക്കുന്നത്’ എന്ന് ചോദിച്ചു. സത്യത്തിൽ അതൊരു വലിയൊരു ഞെട്ടൽ ഉണ്ടാക്കി,വിനീത് ശ്രീനിവാസൻ പറയുന്നു. മോഹൻലാൽ നായകനായി എത്തിയ കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലെ ഒന്നാം കിളി എന്ന ഗാനം ആലപിച്ചു കൊണ്ടാണ് ആണ് വിനീത് ശ്രീനിവാസൻ സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്നത് എന്നതും മറ്റൊരു രസകരമായ കൗതുകം