ലൂസിഫറിന്റെ വമ്പൻ വിജയം മലയാളികൾക്ക് ഒരു ഉത്സവപ്രതീതിയാണ് സമ്മാനിച്ചിരിക്കുന്നത്. അവധിക്കാലം കൂടി തുടങ്ങിയതോട് കൂടി കുടുംബസമേതമാണ് പ്രേക്ഷകർ തീയറ്ററുകളിലേക്ക് എത്തുന്നത്. ഒരിടത്തും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ് ഇപ്പോൾ കാണുന്നത്. മലയാളത്തിലെ ഏറ്റവും വേഗത്തിൽ അമ്പതു കോടിയും നൂറ് കോടിയും നേടുന്ന ചിത്രം ഇതായിരിക്കുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. കൂടത്തെ 200 കോടിയെന്ന അത്ഭുത നമ്പറിലേക്ക് ചിത്രം എന്ന് എത്തുമെന്ന ആകാംക്ഷയിലുമാണ് ആരാധകർ. പൃഥ്വിരാജ് എന്ന സംവിധായകനെ മലയാളികൾ അംഗീകരിച്ചതിന്റെ തെളിവ് കൂടിയാണിത്.
എല്ലായിടത്ത് നിന്നും അഭിനന്ദങ്ങളുടെ പ്രവാഹമാണ് പൃഥ്വിരാജിന്റെ സംവിധാന സംരംഭത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പൃഥ്വിരാജാണ് സംവിധായകനെങ്കിൽ ബാഹുബലി പോലൊരു ചിത്രം മലയാളത്തിൽ പ്രതീക്ഷിക്കാമെന്നാണ് നടി രസ്ന പവിത്രൻ അഭിപ്രായപ്പെട്ടത്. ജീത്തു ജോസഫ് ചിത്രം ഊഴത്തിൽ പൃഥ്വിരാജിനൊപ്പം അഭിനയിച്ചിട്ടുള്ള നടിയാണ് രസ്ന പവിത്രൻ.