മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ട്വൽത് മാൻ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചു. ത്രില്ലർ ചിത്രമായി ഒരുക്കിയ 12ത് മാന്‍ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ത്രില്ലർ ചിത്രങ്ങൾക്ക് ഇനി അങ്ങോട്ട് ഒരു ഫേസ് ഉണ്ടെങ്കിൽ അമരത്ത് ജീത്തു ജോസഫ് ഉണ്ടെങ്കിൽ ചുക്കാൻ പിടിക്കാൻ മോഹൻലാൽ ഉണ്ടെങ്കിൽ ഇതിനോളം കിടിലൻ കൂട്ടുകെട്ട് വേറെയില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ആ കുറിപ്പ് ഇങ്ങനെ, ‘തിയേറ്ററിൽ പോയിട്ട് OTT യിൽ പോലും വരരുത് എന്ന് ആഗ്രഹിക്കുന്ന ആറാട്ട് പോലുള്ള സിനിമകൾ വലിയ റിലിസ് ആയി ആഘോഷിക്കുകയും. തിയേറ്ററിൽ കാണേണ്ട നല്ല ചിത്രങ്ങൾ OTT യിലേക്കും കൊടുക്കുന്ന ആന്റണി പെരുമ്പാവൂർ നിങ്ങളെ എനിക്ക് തീരെ മനസിലാകുന്നില്ല. ത്രില്ലർ ചിത്രങ്ങൾക്ക് ഇനി അങ്ങോട്ട് ഒരു ഫേസ് ഉണ്ടെങ്കിൽ അമരത്ത് ജീത്തു ജോസഫ് ഉണ്ടെങ്കിൽ ചുക്കാൻ പിടിക്കാൻ മോഹൻലാൽ ഉണ്ടെങ്കിൽ ഇതിനോളം കിടിലൻ കൂട്ടുകെട്ട് വേറെയില്ല ഡിറ്റക്റ്റീവ്, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, 12th Man. Next : RAM. പതിഞ്ഞ താളത്തിൽ തുടങ്ങിയ സിനിമ. ഇരുപത് മിനിറ്റിന് ശേഷം ഒരു പോക്കാണ്. മിസ്റ്ററി ത്രില്ലറിന്റെ മുഴുവൻ ആവേശവും പകരുന്ന ലക്ഷണമൊത്ത ഒരു സിനിമ. കോളേജ് മേറ്റ്സായ പതിനൊന്നു പേര് കൂട്ടത്തിൽ ഒരാളുടെ ബാച്ച്ലർ പാർട്ടിക്ക് ഒത്തുകൂടിയപ്പോൾ നടന്ന ഒരു കൊലപാതകത്തിന്റെയും അതിലേക്ക് വഴിവെച്ച സംഭവങ്ങളുടെയും ചുരുളയക്കലാണ് സിനിമ. ജിത്തുവിന്റെ മറ്റ് ത്രില്ലർ പടങ്ങളെ അപേക്ഷിച്ച് ഭയങ്കരമായ ട്വിസ്റ്റുകൾ ഒന്നും ഇല്ലെങ്കിലും അവസാനം വരെയും പ്രേക്ഷകനെ പിടിച്ചിരുത്താനും, എല്ലാ ഡോട്ടുകളും കണക്ട് ചെയ്യാനും തിരക്കഥയ്ക്കും ജിത്തുവിന്റെ മേക്കിങ്ങിനും സാധിക്കുന്നുണ്ട്. NB: രണ്ട് പെഗ്ഗ് അടിച്ചു ഫിറ്റായ മോഹൻലാൽ ഇപ്പോഴും വേറെ ലേവലാണ്.അയാളുടെ കണ്ണുകൾക്ക് നിങ്ങൾ പറയുന്നത് പോലെ അനായസതയൊന്നും നഷ്ടപ്പെട്ടിട്ടില്ല.’
മിസ്റ്ററിയാണ് ചിത്രത്തിന്റെ പശ്ചാത്തലം. 14 പേരോളം മാത്രമാണ് ചിത്രത്തിലുള്ളത്. ഒറ്റ ദിവസത്തെ സംഭവമാണ് കഥ. കെ ആര് കൃഷ്ണകുമാറിന്റേതാണ് തിരക്കഥ. അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്‍, വീണാ നന്ദകുമാര്‍, അനു സിതാര, ലിയോണ ലിഷോയ്, ശിവദ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാർ. ഉണ്ണി മുകുന്ദനും സൈജു കുറുപ്പും അനു മോഹനും ചന്തുനാഥും തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങളെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എഡിറ്റിങ് – വി.എസ്. വിനായക്, ഛായാഗ്രഹണം – സതീഷ് കുറുപ്പ്, പശ്ചാത്തല സംഗീതം – അനില്‍ ജോണ്സണ്, പ്രൊഡക്ഷന്‍ കണ്ട്രോളര് – സിദ്ധു പനയ്ക്കല്‍, കോസ്റ്റ്യൂംസ് – ലിന്റാ ജീത്തു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നൽകിയതിന് ശേഷമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇടുക്കി ജില്ലയിലെ കുളമാവിലുള്ള ഒരു റിസോര്‍ട്ടായിരുന്നു ലൊക്കേഷന്‍.