ജിയോ ബേബി സംവിധാനം നിർവഹിച്ച ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്നും നേടിക്കൊണ്ടിരിക്കുന്നത്. പല അലിഖിത നിയമങ്ങളേയും തച്ചുടച്ച ചിത്രം കൈയ്യടികൾ നേടുന്നതോടൊപ്പം വിമർശന ശരങ്ങളും ഏൽക്കുന്നുണ്ട്. അതിനിടയിൽ ഒരു ആരാധകൻ സംവിധായകൻ ജിയോ ബേബിക്ക് എഴുതിയ തുറന്ന കത്ത് ശ്രദ്ധേയമാവുകയാണ്. അഖിൽ കരീം എന്ന യുവാവാണ് കത്തെഴുതിയിരിക്കുന്നത്. കുഞ്ഞുദൈവം കണ്ട് ജിയോ ബേബിയുടെ ആരാധകനായ അഖിൽ ചോദിക്കുന്നത് സുരാജേട്ടനും നിമിഷ ചേച്ചിക്കും ശമ്പളം തുല്യം ആയിരുന്നോ എന്നാണ്..!
പ്രിയപ്പെട്ട ജിയോ ബേബി ചേട്ടന്.. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മൂവി കണ്ടു. ഒരു രക്ഷയും ഇല്ല.. ജാതി മത ഭേദമന്യേ എല്ലാ വീട്ടിലും ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന മാറ്റം വരേണ്ട ഒരു കാര്യം തന്നെയാണ് ചിത്രത്തിലൂടെ പറഞ്ഞത്.. അധികം ഡയലോഗ് ഒന്നും ഇല്ലാതെ തന്നെ പറയേണ്ട കാര്യങ്ങൾ പറഞ്ഞു. എവിടെയൊക്കെയോ സുരാജേട്ടനിൽ ഞാൻ എന്ന മകനെ കണ്ടു.. അഭിമാനത്തോടെ അല്ലാ കുറ്റബോധത്തോടെയാണ് എന്നെ ഞാൻ കണ്ടത്. ഈ സിനിമ കണ്ടു ഒരാൾ എങ്കിലും മാറി ചിന്തിച്ചാൽ അത് നിങ്ങടെ മാത്രം വിജയമാണ് ജിയോ ചേട്ടാ ❤️❤️.
ഇനി എനിക്ക് ഒരു ചോദ്യം ചോദിക്കാനുണ്ട്.. എന്റെ ചേച്ചി ഈ സിനിമ കണ്ടിട്ട് എന്നോട് ചോദിച്ചതാണ്. “ഈ സിനിമയിൽ അഭിനയിച്ച സുരാജേട്ടനും നിമിഷ ചേച്ചിക്കും ശമ്പളം തുല്യം ആയിരുന്നോ.. കാരണം നായികയും നായകന്നുമല്ലേ….” ഇത് കേട്ടപ്പോൾ ഞാനും ചിന്തിച്ചു.. ശെരിയാണല്ലോ.. കഥാപാത്രത്തിന്റെ പ്രകടനം വെച്ചാണ് കാശ് കൊടുക്കുന്നതെങ്കിൽ പോലും നായികയായി അഭിനയിച്ച നിമിഷ സജയന് തന്നെയാണ് കൂടുതൽ ശമ്പളം കൊടുക്കേണ്ടത്.. നിങ്ങൾ എത്ര കൊടുത്തു എന്നുള്ളത് ഒരു വിഷയമല്ല… നിങ്ങൾ കൊടുത്തത് തുല്യമായിട്ടാണോ എന്ന് മാത്രം അറിഞ്ഞ മതി.. ഇതിനുള്ള മറുപടി ലഭിക്കുമെന്ന പേരിൽ ഈ കത്ത് ചുരുക്കുന്നു.. എന്ന് കുഞ്ഞു ദൈവവം കണ്ട് നിങ്ങളുടെ ആരാധകനായ അഖിൽ കരീം.