സോഷ്യൽ മീഡിയയിൽ ഈയിടെയായി ഏറെ ആക്രമിക്കപ്പെടുന്ന നടിമാരിൽ ഒരാളാണ് മീര നന്ദൻ. ഇൻസ്റ്റാഗ്രാമിൽ ദിനം തോറും കൂടുതൽ ഫോട്ടോസ് പങ്ക് വെക്കുന്ന നടിയുടെ പോസ്റ്റുകൾക്ക് കീഴിൽ നിരവധി ഞരമ്പന്മാർ കമന്റുമായി വരാറുണ്ട്. ചിലപ്പോഴെല്ലാം അതിന് മീര നന്ദൻ മറുപടി കൊടുക്കാറുമുണ്ട്. അതിനെ പരിഹസിച്ചാണ് പുതിയൊരു കമന്റ് വന്നിരിക്കുന്നത്. “മങ്ങി നിൽക്കുന്ന താരം, സോഷ്യൽ മീഡിയയിൽ തന്റെ ചിത്രം പോസ്റ്റ് ചെയ്യുന്നു, ഏതേലും ഞരമ്പ് അതിനു താഴെ കമന്റിടുന്നു, നടി ചുട്ട മറുപടി കൊടുക്കുന്നു, മനോരമ അത് വാർത്തയാകുന്നു…നടിക്ക് ഉടനെ ഫിലിമിൽ ചാൻസ് കിട്ടുന്നു. ശുഭം !” എന്നാണ് കമന്റ്. തനിക്ക് പണിയൊന്നും ഇല്ലേ എന്നാണ് മീര നന്ദന്റെ മറുപടി. എന്തായാലും നടിക്ക് പിന്തുണയുമായി പലരും ആ കമന്റിന് മറുപടി കൊടുക്കുന്നുണ്ട്.