ജന്മദിനം ആഘോഷിക്കുന്ന ടോവിനോ തോമസിന് ആശംസകൾ നേർന്ന് പൃഥ്വിരാജ് ഇട്ട ഫോട്ടോയിലാണ് ഈ മാസ്സ് കമന്റ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം നിർവഹിക്കുന്ന ലൂസിഫർ ലൊക്കേഷനിൽ നിന്നുമുള്ള ഒരു ചിത്രമാണ് ബർത്ത്ഡേ വിഷ് ചെയ്ത് പൃഥ്വിരാജ് ഇട്ടത്. അതിന് വന്ന ഒരു മാസ്സ് കമന്റാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. “അയച്ചു കിട്ടിയ ആശംസാകാർഡും കൊണ്ട് പൃഥ്വിയുടെ വീട്ടിൽ ചെന്ന് അതിലെഴുതിയിരിക്കുന്നതിന്റെ അർത്ഥം ചോദിക്കുന്ന ടോവിനോ 😂😍😂 Happy Bday Tovino…. Wish a great year ahead😘👍 to both of U” പൃഥ്വിരാജിന്റെ ഇംഗ്ലീഷ് മലയാളികൾക്ക് പണ്ടേ ഒരു കീറാമുട്ടിയാണ്. അത് തന്നെയാണ് ഈ ഒരു കമന്റിന് ഇത്തരം സ്വീകാര്യത ലഭിക്കാനും കാരണം.