2015ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ എട്ട് അവാർഡുകൾ കരസ്ഥമാക്കിയ ദുൽഖർ സൽമാൻ ചിത്രം ചാർളിക്കും ദുൽഖർ സൽമാനും ഉള്ള ആരാധകരുടെ എണ്ണം വളരെ വലുതാണ്. ദുൽഖർ സൽമാന്റെ കരിയറിലെ മികച്ച ചിത്രങ്ങളുടെ ഒരു ലിസ്റ്റ് എടുത്താൽ അതിന്റെ മുൻനിരയിൽ തന്നെ സ്ഥാനമുണ്ട് ചാർലിക്ക്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം നിർവഹിച്ച ചിത്രം മികച്ച ഇൻസ്പിറേഷണൽ ചിത്രങ്ങളിൽ ഒന്ന് കൂടിയാണ്. ഇപ്പോഴിതാ ചാർലിക്ക് പകരം വെക്കാനില്ലാത്ത ഒരു അംഗീകാരം കൂടി ലഭിച്ചിരിക്കുന്നു. ബംഗ്ലാദേശിലെ ഒരു വ്യക്തിക്ക് ചാർലി സിനിമ കണ്ടപ്പോൾ വിഷാദരോഗം മാറി. അതിനുള്ള പ്രതിഫലമായി തന്റെ മകന് അയാൾ ദുൽഖർ സൽമാൻ എന്ന് പേരിട്ടു. സൈഫുദ്ധീൻ ഷകീൽ എന്ന ബംഗ്ലാദേശുകാരനാണ് ട്വിറ്ററിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്. നന്ദി അറിയിച്ചു കൊണ്ട് ദുൽഖറും റിപ്ലൈ കൊടുത്തു.
Thank you so much !! Lots of love back to everyone in Bangladesh ! Had a lot of lovely friends in college from Bangladesh. Still in touch with them 🤗🤗❤️❤️
— dulquer salmaan (@dulQuer) November 27, 2018