മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ നോവൽ പ്രിയ സംവിധായകൻ ബ്ലെസ്സി ചലച്ചിത്രമാക്കുമ്പോൾ മലയാള സിനിമ മാത്രമല്ല ഇന്ത്യൻ സിനിമയും ഈ ചിത്രത്തിൽ ഏറെ പ്രതീക്ഷയാണ് വെച്ചുപുലർത്തുന്നത്.ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂൾ മാർച്ചിൽ ആരംഭിക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ.രണ്ടാം ഷെഡ്യൂൾ ഷൂട്ട് ചെയ്ത ജോർദാനിൽ തന്നെയാണ് മൂന്നാം ഷെഡ്യൂളും ഒരുക്കുന്നത്.
എ ആർ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. 28 വർഷങ്ങൾക്ക് ശേഷം എ. ആർ റഹ്മാൻ സംഗീതം നല്കുന്ന മലയാള സിനിമയും ഇതാണ്.അതിനാൽ തന്നെ പ്രേക്ഷകർ വളരെയധികം ആകാംഷയോടെയാണ് ചിത്രത്തിലെ ഗാനത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഇതിനിടെ ആദ്യ ഗാനത്തിന്റെ റെക്കോർഡിംഗ് കഴിഞ്ഞു എന്നാണ് ലഭിക്കുന്ന സൂചന.വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
പൃഥ്വിരാജ് ബിജു മേനോനോടൊപ്പം ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും .ചിത്രം ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക് നീങ്ങുകയാണ് ഇപ്പോൾ. പൃഥ്വിരാജും ബിജുമേനോനും ഒന്നിച്ചഭിനയിച്ച അനാർക്കലി എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന് വലിയൊരു ഹിറ്റ് സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ഈ ചിത്രം അണിയിച്ചൊരുക്കിയത്. ഗോൾഡ് കോയിൻ മോഷൻ പിക്ചർസിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
അന്നാ രേഷ്മരാജൻ, രഞ്ജിത്ത്, അനുമോഹൻ ജോണി ആന്റണി, അനിൽ നെടുമങ്ങാട്, തരികിട സാബു
ഷാജു ശ്രീധർ ,ഗൗരി നന്ദ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.