മികച്ച സ്വഭാവനടനുള്ള അവാർഡ് ജോജുവിനും മികച്ച നടിക്കുള്ള അവാർഡ് നിമിഷക്കും നേടിക്കൊടുത്ത ചോലയിലെ ഒരു രംഗം ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തിറക്കി. സനൽകുമാർ ശശിധരൻ സംവിധാനം നിർവഹിക്കുന്ന ചിത്രം ഉടൻ തന്നെ തീയറ്ററുകളിൽ എത്തുന്നതാണ്. കെ വി മണികണ്ഠനും സനൽകുമാർ ശശിധരനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജിത് ആചാര്യയാണ് ക്യാമറ. സ്കൂൾ വിദ്യാർത്ഥിനിയായ ജാനു എന്ന കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിക്കുന്നത്.