ഒടിയന് എതിരെ ഇതിന് മുൻപ് മറ്റൊരു ചിത്രത്തിനും കിട്ടിയിട്ടില്ലാത്ത വിധം ആസൂത്രിതമായ ഒരു ആക്രമണമാണ് ഓൺലൈനിലും പുറത്തുമായി നടക്കുന്നത്. ഇപ്പോഴിതാ അതിന്റെ വ്യക്തമായ ഒരു തെളിവാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു പ്രമുഖ നടന്റെ ഫാൻസ് എന്ന പേരിൽ സ്പീക്കർ വെച്ച് മോശമായ രീതിയിൽ സംസാരിച്ചും മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമെല്ലാം ചിലർ നടത്തുന്ന ആഘോഷങ്ങളുടെ ഒരു വീഡിയോ ക്ലിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. വിമർശനങ്ങളും ഡീഗ്രേഡിങ്ങുമെല്ലാം ശക്തമായി നടന്നിട്ടും കുടുംബപ്രേക്ഷകരുടെ മികച്ച തള്ളിക്കയറ്റമാണ് തീയറ്ററുകളിൽ കാണാൻ സാധിക്കുന്നത്.