മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ നോവൽ പ്രിയ സംവിധായകൻ ബ്ലെസ്സി ചലച്ചിത്രമാക്കുമ്പോൾ മലയാള സിനിമ മാത്രമല്ല ഇന്ത്യൻ സിനിമയും ഈ ചിത്രത്തിൽ ഏറെ പ്രതീക്ഷയാണ് വെച്ചുപുലർത്തുന്നത്.
ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ ഷൂട്ടിംഗ് ഇതിനോടകം പൂർത്തിയായിരുന്നു.ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ഇപ്പോൾ ജോർഡാനിൽ ആരംഭിച്ചു എന്ന വാർത്തയാണ് ഇപ്പോൾ കിട്ടുന്നത്.ചിത്രത്തിലെ പൃഥ്വിരാജിന്റെ പുതിയ ലുക്ക് ഇപ്പോൾ പുറത്തായിരിക്കുകയാണ്.ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.