ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി സാസാ പ്രൊഡക്ഷന്റെ ബാനറിൽ പ്രേം എബ്രഹാം നിർമ്മിച്ച് , ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ‘ആഹാ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഇന്ദ്രജിത്തിന്റെ പിറന്നാൾ ദിനമായ ഇന്ന് അദ്ദേഹത്തിനുള്ള പിറന്നാൾ സമ്മാനമായി പോസ്റ്റർ പുറത്തിറക്കിയത് പൃഥ്വിരാജാണ്. വടംവലിയെ ആസ്പദ മാക്കി സ്പോർട്സ് ജോണറിൽ ഒരുക്കുന്ന ‘ആഹാ’യിൽ മനോജ് കെ ജയനും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് . കേരളത്തിന്റെ തനതു കായിക വിനോദമായ വടംവലിയുടെ പശ്ചാത്തലത്തിൽ പ്രണയവും വൈകാരികതയും ഇഴപിന്നിയ പ്രമേയമാണ് ചിത്രത്തിന്റേത് . തിരക്കഥ നിർവഹിക്കുന്നത് ടോബിത് ചിറയത്താണ്. രാഹുൽ ബാലചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
ജുബിത് നംറാടത്തും, ടിറ്റോ പി തങ്കച്ചനും, സയനോരയും ചേർന്നു രചിച്ച ഗാനങ്ങൾ ഗായിക കൂടിയായ സയനോര ഫിലിപ്പ് തന്നെയാണ് സംഗീതം നൽകി ചിട്ടപ്പെടുത്തുന്നു.പശ്ചാത്തല സംഗീതം ഷിയാദ് കബീർ ,ചീഫ് അസോസിയേറ്റ് ഡയറക്ടർ രാകേഷ് കെ രാജൻ ,കലാസംവിധാനം ഷംജിത് രവി.സ്റ്റിൽസ് ജിയോ ജോമി കോസ്റ്റ്യു ഡിസൈൻ ശരണ്യാ ജീബു ,മേക്കപ്പ് റോണക്സ് സേവ്യർ,പ്രൊഡക്ഷൻ കൺട്രോളർ ജീബു ഗോപാൽ, എന്നിവരാണ് അണിയറ സാങ്കേതിക വിദഗ്ദരിൽ പ്രധാനികൾ.ശ്യാമേശ് ആണ് ‘ആഹാ’യുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.