ഒന്നും മിണ്ടാതെ ആളും ആരവവുമില്ലാതെ ഒരു സൈഡിൽ കൂടെ എത്തി വമ്പൻ ഹിറ്റായി മാറിയ നിരവധി ചിത്രങ്ങളുണ്ട്. ഇത്തരത്തിലുള്ള ചിത്രങ്ങൾക്ക് ഹൈപ്പ് കുറവായിരിക്കും. ഫാൻസ് ഷോയോ കൊട്ടിഘോഷിക്കലുകളോ ഒന്നും തന്നെ കാണുകയില്ല. അങ്ങനെ എത്തിയ ഒരു ചിത്രമാണ് മമ്മൂട്ടി നായകനായി എത്തിയ ഉണ്ട. ഖാലിദ് റഹ്മാൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഈ ചിത്രം കണ്ട ഒരു ഉത്തരേന്ത്യൻ മാധ്യമ പ്രവർത്തകന്റെ വാക്കുകൾ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. ആകർ പട്ടേൽ എന്ന് പേരുള്ള അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. “ഉണ്ട ഒരു ഗംഭീര ചിത്രമാണ്. മമ്മൂട്ടിയുടെ പ്രകടനം വളരെ മികചതാണ്. മാത്രമല്ല, ഒരു ബോളിവുഡ് താരവും ഏറ്റെടുക്കാൻ സാധ്യതയില്ലാത്ത ഒരു കഥാപാത്രം കൂടിയാണ് ഉണ്ടയിലെ കേന്ദ്ര കഥാപാത്രം.”
മമ്മൂട്ടിക്കൊപ്പം രഞ്ജിത്ത്, ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, ജേക്കബ് ഗ്രിഗറി, ലുക്മാൻ, ഓംകാർ ദാസ് മണിപ്പൂരി, ഭഗവൻ തിവാരി, ഗോകുലൻ, അഭിരാം, ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. ഛത്തീസ്ഗഡിലെ മാവോയിസ്റ് സാന്നിധ്യമുള്ള മേഖലയിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന കേരളത്തിൽ നിന്നുള്ള ഒരു സംഘം പോലീസുകാരുടെ കഥയാണ് ഈ ചിത്രം നമ്മുടെ മുന്നിലവതരിപ്പിക്കുന്നതു.
Watching Unda, on Amazon Prime. About a detachment from Kerala police on election duty in Chhattisgarh. Is first rate. Mammootty is exceptional. No Bolly person would take such a role on. Great cinema.
— Aakar Patel (@Aakar__Patel) June 22, 2020