സിനിമയിലേതുപോലെതന്നെ ജീവിതത്തിലും മാസ്സും ട്വിസ്റ്റും കാണിച്ചിരിക്കുകയാണ് ആമിർഖാൻ. പാവപ്പെട്ടവർക്കായി അദ്ദേഹം ഒരു കിലോ ആട്ട വിതരണം ചെയ്തിരുന്നു. ഒരു കിലോ ആയതിനാൽ തീരെ പാവപ്പെട്ട ആളുകൾ മാത്രമായിരുന്നു എത്തിയത്. എന്നാൽ ആട്ട ലഭിച്ചവർ വീട്ടിൽ പോയി തുറന്നു നോക്കിയപ്പോൾ അതിൽ 15,000 രൂപ. ഇന്നലെ മുതൽ പ്രചരിച്ചിരുന്ന ഈ വാർത്ത എന്നാൽ വളരെയധികം തെറ്റാണ്. ടിക്ടോക്കിൽ ആരോ ചെയ്ത വിഡിയോയിലെ സന്ദേശമാണ് ഇത്തരത്തിൽ പ്രചരിച്ചത്. ആമിര്‍ ഖാൻ ഇത്തരത്തിലൊരു സഹായവിതരണം നടത്തിയിട്ടില്ലെന്ന് പ്രമുഖ ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ബൂം ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സമാന് എന്ന യുവാവിന്റെ ടിക് ടോക് വിഡിയോയില്‍ നിന്നാണ് ഇത്തരമൊരു പ്രചരണത്തിന്റെ ഉറവിടം ഉണ്ടായതെന്നും ഗോതമ്പ് പൊടിയില്‍ നിന്ന് പണമെടുക്കുന്നതിന്റെ വിഡിയോ സഹിതം ഇയാള്‍ പങ്കുവെച്ച് ഇരിക്കുകയും ചെയ്തിരുന്നു.
വീഡിയോയിൽ യുവാവ് പറയുന്നത് ഇങ്ങനെയാണ്. ‘ഒരാള്‍ രാത്രിയില്‍ ഹിന്ദുക്കളും മുസ്ലിങ്ങളുമെല്ലാം കഴിയുന്ന ചേരി പ്രദേശത്ത് ട്രക്കില്‍ ആട്ടയുമായെത്തി. ഒരാള്‍ക്ക് ഒരു കിലോ ആട്ട വീതമാണ് നല്‍കുകയെന്ന് വ്യക്തമാക്കി. ആരാണ് രാത്രിയില്‍ ഒരു കിലോ ആട്ടയ്ക്കായി പോയി നില്ക്കുക. അത്ര ദുരിതം നേരിടുന്നവരായിരിക്കുമല്ലോ. അങ്ങനെയുള്ളവര്‍ ആട്ട വാങ്ങി വീട്ടിലെത്തി തുറന്ന് നോക്കിയപ്പോള്‍ അതില്‍ ഒളിപ്പിച്ച നിലയില്‍ പതിനയ്യായിരം രൂപ കണ്ടു. അത്തരത്തില്‍ ഏറ്റവും അര്‍ഹതയുള്ളവര്‍ക്ക് ഉചിതമായ സഹായം കൃത്യമായി കിട്ടി. പ്രശസ്തിയാഗ്രഹിക്കാത്ത അദ്ദേഹത്തിന് നന്ദിയറിയിക്കുന്നു.