വൻ വിജയം നേടിയ പഞ്ചവർണതത്തക്ക് ശേഷം സപ്ത തരംഗ് സിനിമ നിർമിക്കുന്ന പുതിയ ചിത്രം ആനക്കള്ളന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബിജു മേനോൻ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഹിറ്റ് മേക്കർ വൈശാഖ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത്.
ഉദയ് കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംവിധാനം സുരേഷ് ദിവാകറാണ്. ആൽബി ഛായാഗ്രഹണവും നാദിർഷ സംഗീതസംവിധാനവും നിർവഹിക്കുന്നു. പക്കാ എന്റർടൈനറായ ചിത്രം പ്രേക്ഷകർക്കായി ഒരുക്കി വെച്ചിരിക്കുന്നത് ഒരു കിടിലൻ ദൃശ്യവിരുന്ന് തന്നെയാണെന്ന് ഉറപ്പിക്കാം.