ആഷിഖ് അബു, വേണു, ജയ് കെ എന്നിവർ സംവിധാനം നിർവഹിക്കുന്ന ചെറുക്കനും പെണ്ണും എന്ന ചിത്രം പ്രഖ്യാപന വേളയിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലർ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മൂന്ന് കഥകൾ പറയുന്ന ആന്തോളജി ചിത്രങ്ങളിൽ പാർവതി ആസിഫ് അലി, ജോജു ജോർജ്ജ്, സംയുക്ത മേനോൻ, റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഖ് അബു, വേണു, ജയ് കെ എന്നിവരാണ് മൂന്ന് ആന്തോളജി ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് ലഘു ചിത്രങ്ങള്‍ അടങ്ങിയ ആന്തോളജി ചിത്രമായ ‘ആണും പെണ്ണും’ മാര്‍ച്ച് 26ന് തീയേറ്ററുകളിൽ എത്തും. ആഷിക് അബുവിൻ്റെ ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉണ്ണി ആറാണ്. ചെറുക്കനും പെണ്ണും എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ആന്തോളജി ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൽ റോഷന് മാത്യു, ദര്‍ശന രാജേന്ദ്രന്, കവിയൂര്‍ പൊന്നമ്മ, ബെന്നി പി നായരമ്പലം എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സൈജു ശ്രീധരനാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്.
വേണു സംവിധാനം ചെയ്യുന്ന ഭാഗം ഒരുക്കിയിരിക്കുന്നത് ഉറൂബിന്റെ ‘രാച്ചിയമ്മ’യെ ആധാരമാക്കിയാണ്. ഈ ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നതും തിരക്കഥ ഒരുക്കിയിരിക്കുന്നതും വേണു തന്നെയാണ്. ബീന പോള്‍ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. പാര്‍വ്വതിയും ആസിഫ് അലിയുമാണ് ഈ ഭാഗത്തിലെ അഭിനേതാക്കളായി എത്തുന്നത്. പൃഥ്വിരാജിനെ നായകനാക്കി ‘എസ്ര’ ഒരുക്കിയ സംവിധായകന് ജയ് കെ ആണ് ആന്തോളജിയിലെ മൂന്നാമത്തെ ഭാഗം സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്. സംയുക്ത മേനോനും ജോജു ജോര്‍ജുമാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന താരങ്ങൾ. സുരേഷ് രാജനാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഭവന് ശ്രീകുമാര്‍ എഡിറ്റിംഗ് നിർവ്വഹിക്കുമ്പോൾ സി കെ പദ്മകുമാറും എം ദിലീപ് കുമാറും ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. സംവിധായനും ഛായാഗ്രഹകനും നിർമ്മാതാവുമൊക്കെയായ രാജീവ് രവിയാണ് ഈ ചിത്രം വിതരണത്തിനെത്തിക്കുന്നത്.