സാക് ഹാരിസ് സംവിധാനം ചെയ്ത കൈതിയുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷം നരേന്, പരിയേറും പെരുമാളിലെ ഹിറ്റ് ജോഡികളായ കതിര്-ആനന്ദി വീണ്ടും അണിയറയില്‍ ഒരുങ്ങുന്ന ചിത്രം ഇന്ന് അനൗണ്‍സ് ചെയ്തു. ചിത്രം നിര്‍മ്മിക്കുന്നത് മലയാളികളായ ലവനും കുശനുമാണ്.
AAAR productions നിര്‍മിക്കുന്ന ആദ്യ തമിഴ് ചിത്രത്തിന്റെ വിശേഷങ്ങളും വാര്‍ത്തകളിലും ഇടം നേടികഴിഞ്ഞു. ഡ്രാമ-ത്രില്ലറായാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രം അടുത്ത വര്‍ഷം ആദ്യം കേരളത്തിലും ചെന്നൈയിലുമായി ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു കഴിഞ്ഞു.
ഈ ബിഗ് ബഡജറ്റ് ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലുമായി പ്രവര്‍ത്തിക്കുന്നത് നിരവധി ആളുകളാണ്. തമിഴ് ചിത്രത്തിന് പുറമെ എ എ എ ആര് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന മലയാള ചിത്രവും അണിയറയില്‍ ഒരുങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്്.