മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടം നിർമ്മിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതുക്കാഴ്ചകൾക്ക് തുടക്കമിട്ട് പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രത്തിലെ ആദ്യ വീഡിയോ സോങ്ങ് ‘ആരാരോ ആർദ്രമായി’ പുറത്തിറങ്ങി. ഗോപി സുന്ദർ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് നിരഞ്ജ് സുരേഷും കാവ്യ അജിത്തും ചേർന്നാണ്. ബി കെ ഹരിനാരായണന്റേതാണ് വരികൾ. യാത്രകളെ സ്നേഹിക്കുന്നവർക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഈ ഗാനം. യാത്രകളെ എന്നും സ്നേഹിക്കുന്ന പ്രണവിനും തന്റെ കരിയറിൽ ഓർത്തിരിക്കാവുന്ന ഒരു ഗാനം തന്നെയായിരിക്കുമിത്. പ്രണവിന്റെ നായികയായി പുതുമുഖം സയ ഡേവിഡ് എത്തുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.