മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. ബി ഉണ്ണികൃഷ്ണന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ കാറില്‍ നിന്ന് ഇറങ്ങുന്നമോഹന്ലാലിന്റെ ചിത്രമാണ് പോസ്റ്ററില്‍ കാണുന്നത്. മോഹന്‍ലാലിന്റെ മുഖം വ്യക്തമല്ലെങ്കിലുംപോസ്റ്റർ വന്നതോടെ ആവേശത്തിൽ ആണ് ആരാധകരും.
പുലിമുരുകന് ശേഷം മോഹന്‍ലാലിനായി ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കറുത്ത നിറത്തിലുള്ള വിന്റേജ് ബെന്‍സ് കാറിലാണ് മോഹന്‍ലാലിന്റെ പുതിയ അവതാരം എത്തുക. ഏറെ പ്രാധാന്യത്തോടെയാണ് ഈ വാഹനം സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടു എന്നാണ് ഈ ചിത്രത്തിന്റെ മുഴുവൻ പേര്. രാഹുൽ രാജ് ഗാനങ്ങളും പശ്ചാത്തല സംഗീതവുമൊരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് വിജയ് ഉലകനാഥും എഡിറ്റിംഗ് നിർവഹിക്കുന്നതു ഷമീർ മുഹമ്മദുമാണ്.
കോമഡിക്ക് പ്രാധാന്യമുള്ളതാണ് ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥാണ് നായിക. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്.