മലയാളത്തിലെ പല മുന്‍നിര സിനിമകളിലും ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്ന ജയ്ന്‍ കൃഷ്ണ അന്തരിച്ചു. പി.ജയകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. ഹൃദയ സ്തംഭനം മൂലമാണ് മരണം. പരേതനായ കൃഷ്ണന്‍കുട്ടിയുടെയും ചന്ദ്രികയുടെയും മകനായ ജയ്ന്‍ 45 വയസ്സായിരുന്നു. ബി.ഉണ്ണിക്കൃഷ്ണന് സംവിധാനം ചെയ്ത ആറാട്ട് എന്ന സിനിമയിലാണ് ചീഫ് അസോസിയേറ്റ് ഡയറക്ടറായി അവസാനം പ്രവർത്തിച്ചത്. കള, ആറാട്ട്, ഫോറൻസിക്, കോടതി സമക്ഷം ബാലൻ വക്കീൽ, ആദ്യരാത്രി തുടങ്ങിയ സിനിമകളിലൊക്കെ വർക്ക് ചെയ്തു.
ബി ഉണ്ണികൃഷ്ണന്, അനില്‍ സി മേനോന്, സുനില്‍ കാര്യാട്ടുകര, ജിബു ജേക്കബ്, രോഹിത് വി എസ് തുടങ്ങി ഒട്ടേറെ സംവിധായകര്‍ക്കൊപ്പം അസോസിയേറ്റ് ആയും ചീഫ് അസോസിയേറ്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമ ബിരുദധാരിയായ ജയകുമാര്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് ഭരണസമിതി അംഗമാണ്.