മോഹൻലാൽ ബി ഉണ്ണിക്കൃഷ്ണൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നു. വില്ലൻ എന്ന ചിത്രത്തിന് ശേഷം ഒരു മാസ്സ് എന്റർടൈനർ ആയിട്ടാണ് ഈ കൂട്ടുകെട്ടിന്റെ അടുത്ത വരവ് ഹിറ്റ് മേക്കർ ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. നർമ്മത്തിന് പ്രാധാന്യം ഉള്ള ചിത്രം ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണ്. ആറാട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. നെയ്യാറ്റിൻകര ഗോപൻ എന്ന രസകരമായ കഥാപാത്രമായാണ് ചിത്രത്തിൽ ലാലേട്ടൻ എത്തുന്നത്. 2255 എന്ന നമ്പറിൽ ഒരു ബ്ലാക്ക് ബെൻസും താരത്തിന് ഈ ചിത്രത്തിലുണ്ട്. ശ്രദ്ധ ശ്രീനാഥാണ് നായിക.
വലിയ താര നിര തന്നെയാണ് ചിത്രത്തിൽ ഉള്ളത്. ഹലോ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിന് ആദ്യാവസാനം നിറഞ്ഞാടാൻ സാധിക്കുന്ന ഒരു ചിത്രമാകും ഇതെന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. മാടമ്പിയും ഗ്രാന്റ്മാസ്റ്ററും മിസ്റ്റര്‍ ഫ്രോഡും വില്ലനുമാണ് ഈ കൂട്ടുകെട്ടിലെ മറ്റു ചിത്രങ്ങൾ. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റർ: സമീർ മുഹമ്മദ്. സംഗീതം: രാഹുൽ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കൽ. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ. പാലക്കാടിനു പുറമേ, ഹൈദരാബാദിലും ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ ചിത്രീകരിക്കുന്നുണ്ട്.
Joined at the sets of my new movie #Aaraattu Directed by @unnikrishnanb and written by Udayakrishna pic.twitter.com/LkVfXZSNQf
— Mohanlal (@Mohanlal) November 23, 2020