മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ആർദ്ര ദാസ്. ഒരു കൂട്ടം സാമൂഹ്യവിരുദ്ധർ താരത്തിന്റെ വീട് ആക്രമിച്ചിരിക്കുകയാണ്. ആര്‍ദ്രയുടെ അമ്മ ശിവകുമാരിയെ അക്രമികള്‍ മര്‍ദ്ദിക്കുകയും വീടിന് പുറത്ത് ഉണ്ടായിരുന്ന ചെടിച്ചട്ടികളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും സംഘം തല്ലി തകര്‍ത്തു എന്നും പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പഴയന്നൂര്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഈ സംഭവം ഉണ്ടായത്. സംഭവസമയത്ത് ആർദ്രയുടെ അമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവരെയും സംഘം ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. സംഭവം നടക്കുമ്പോൾ ആർദ്രതയും അച്ഛനും തിരുവനന്തപുരത്തായിരുന്നു. പ്രദേശത്ത് മദ്യപിച്ച് പ്രശ്നം ഉണ്ടാക്കുന്നവര്‍ക്ക് എതിരെ പരാതി നല്‍കിയതിന്റെ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് ആര്‍ദ്ര പറയുന്നു. അതേസമയം അയല്‍വാസിയും ആര്‍ദ്രയുടെ കുടുംബവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. അയല്‍വാസിയെ കല്ല് കൊണ്ട് അക്രമിച്ചതിന് സീരിയല്‍ നടിയുടെ അമ്മ ശിവകുമാരിക്കെതിരെ കേസ് നിലവിലുണ്ട്.