2019 നവംബർ ഒന്നിനു കേരളപ്പിറവി ദിനത്തിൽ കൊച്ചി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ വെച്ച് ‘കരുണ’ എന്ന പേരിൽ ഒരു ലൈവ് മ്യൂസിക്കൽ കൺസർട്ട് അവതരിപ്പിച്ച് കൊണ്ടാണു കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ (KMF) നിലവിൽ വന്നത്. ആ പരിപാടിയുടെ വരവുതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പ്രോഗ്രാം കഴിഞ്ഞ് നാല് മാസമായിട്ടും മുഖ്യമന്ത്രിയുടെ ദുതിതാശ്വാസ ഫണ്ടിലേക്ക് ഇതുവരെ പണം ഒന്നും ലഭിച്ചിട്ടില്ല എന്ന വിവരാവകാശ രേഖ പുറത്ത് എത്തിയിരുന്നു. ഇതിനെ ചൊല്ലി നിരവധി ചർച്ചകൾ നടന്നപ്പോൾ സൗജന്യമായി സ്റ്റേഡിയവും താരങ്ങളും പങ്കെടുത്ത പരിപാടിയുടെ ലാഭം സംഘാടകർ വെട്ടിച്ചു എന്നതരത്തിലും ചർച്ചകളെത്തി. സംഭവത്തിന്റെ പേരിൽ ആഷിഖ് അബുവിനും കൂട്ടർക്കും ട്രോൾ പെരുമഴയാണ് സോഷ്യൽ മീഡിയയിൽ എങ്ങുമുള്ളത്.