കേരളത്തിന്റെ ആരോഗ്യമേഖലയെ പിടിച്ചുലക്കുകയും അതോടൊപ്പം ഫലപ്രദമായ ഒരു സമീപനം എങ്ങനെ കൈക്കൊള്ളാമെന്നും തെളിയിച്ച നിപ്പ വൈറസ് ആക്രമണത്തെ ആസ്പദമാക്കി ആഷിഖ് അബു ഒരുക്കുന്ന ചിത്രമായ വൈറസിന് സ്റ്റേ. ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണ് എന്നാരോപിച്ച് സംവിധായകൻ ഉദയ് അനന്തൻ നൽകിയ ഹർജിയിലാണ് എറണാകുളം സെഷൻസ് കോടതി സ്റ്റേ ഏർപ്പെടുത്തിയത്.
കുഞ്ചാക്കോ ബോബന്, ടോവിനോ തോമസ്, റഹ്മാന്, ആസിഫ് അലി, രേവതി, ഇന്ദ്രജിത്ത് സുകുമാരന്‍, ഇന്ദ്രന്‍സ്, സൗബിന് ഷാഹിര്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്, ഷറഫുദ്ദീന്, സെന്തില്‍ കൃഷ്ണന് ,ശ്രീനാഥ് ഭാസി, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്, മഡോണ സെബാസ്റ്റിയന്, തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് വൈറസ്. ഒപിഎം പ്രൊഡക്ഷന്‍സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാജീവ് രവിയും സംഗീത സംവിധാനം സുഷിൻ ശ്യാമുമാണ്. മുഹ്സിന് പരാരി, സുഹാസ് ഷര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.