ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സൗബിൻ നായകനായി എത്തുമ്പോൾ നായികവേഷം ചെയ്യുന്നത് റിമ കല്ലിങ്കലാണ്. മാർച്ച് അഞ്ചിന് ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷൻ കൊച്ചിയാണ്. ചിത്രത്തിലെ മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല. ചിത്രം നിർമ്മിക്കുന്നത് ആഷിക് അബു പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഗിരീഷ് ഗംഗാധരൻ ആണ്. ആഷിക് അബുവിന്റെ ചിത്രത്തിൽ സൗബിൻ ഷാഹിർ നായകനായെത്തുന്നത് ഇത് ആദ്യമായിട്ടാണ്.
22 ഫീമെയിൽ കോട്ടയം, റാണി പത്മിനി, വൈറസ് എന്നീ ആഷിഖ് അബുവിന്റെ ചിത്രങ്ങളിലെല്ലാം റിമ കല്ലിങ്കൽ വേഷമിട്ടിരുന്നു. വയറസ്സിന് ശേഷം ആഷിക് അബു ഒരുക്കുന്ന ചിത്രമാണിത്. അതേസമയം വിജേത കുമാർ സംവിധാനം ചെയ്യുന്ന സിന്ദഗീ ഇൻ ഷോട്ട് എന്ന വെബ്സീരിസിലൂടെ റിമാകല്ലിങ്കൽ ബോളിവുഡിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.