ഉണ്ണി ആർ തിരക്കഥ രചിക്കുന്ന ചിത്രത്തിൽ ആഷിക് അബുവും സൗബിൻ ഷാഹിറും വീണ്ടും ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ വർഷം തന്നെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.ആഷിഖ് അബുവിന്റെ റാണി പദ്മിനി, ടാ തടിയാ എന്നീ ചിത്രങ്ങളില്‍ സൗബിൻ അഭിനയിച്ചിരുന്നു. സൗബിൻ സംവിധാനം നിർവഹിച്ച ചിത്രമായിരുന്നു പറവ. പറവയിൽ ഒരു പോലീസ് കോൺസ്റ്റബിളിന്റെ വേഷത്തിൽ ആഷിക് അബുവും എത്തിയിരുന്നു.
ആഷിക് അബു സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ വൈറസിൽ ഒരു പ്രധാന വേഷമാണ് സൗബിൻ കൈകാര്യം ചെയ്തിരിക്കുന്നത്.ആസിഫ് അലി, ടൊവിനോ തോമസ്, പാര്‍വതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്, കുഞ്ചാക്കോ ബോബന്, റഹ്മാന്, രേവതി, ഇന്ദ്രജിത്, മഡോണ സെബാസ്റ്റ്യന്‍, പൂര്‍ണിമ ഇന്ദ്രജിത്, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്, ഷറഫുദ്ദീന്, സെന്തില്‍ കൃഷ്ണ, ശ്രീനാഥ് ഭാസി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.